അന്തർദേശീയംഖത്തർ

ബീയിൻ സ്പോർട്സ് നെറ്റ് വർക്കിനുണ്ടായിരുന്ന വിലക്ക് സൗദി നീക്കി

മൂന്ന് വർഷത്തിലേറെ സെൻസർ ചെയ്തതിന് ശേഷം ഖത്തർ ആസ്ഥാനമായുള്ള ബീയിൻ സ്പോർട്സ് നെറ്റ് വർക്കിനുള്ള വിലക്ക് സൗദി അറേബ്യ നീക്കി. സൗദിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2017ൽ ഏർപ്പെടുത്തിയ ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ലക്ഷക്കണക്കിന് പേർ ഉപയോഗിച്ചിരുന്ന ഖത്തറി ബ്രോഡ്കാസ്റ്ററിന്റെ സേവനങ്ങൾ സൗദി അറേബ്യ തടഞ്ഞത്.

ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയ നാലു രാജ്യങ്ങളും അതവസാനിപ്പിക്കുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ വാർഷിക ഉച്ചകോടിയിൽ വച്ച് അൽ-ഉല പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഇതുണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker