ഖത്തർവിദ്യാഭ്യാസം

13 വിഷയങ്ങളിൽ ലോകത്ത് മുൻനിര സ്ഥാനങ്ങളിലെത്തി ഖത്തർ യൂണിവേഴ്സിറ്റി

13 വ്യത്യസ്ത വിഷയങ്ങളിൽ ഖത്തർ സർവകലാശാലയെ (ക്യുയു) ക്യുഎസ് (ക്വാക്വറെലി സൈമണ്ട്സ്) ലോക സർവകലാശാല റാങ്കിംഗ് അംഗീകരിച്ചു. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ സിസ്റ്റംസ്, എഞ്ചിനീയറിംഗ് – കെമിക്കൽ, അക്കൗണ്ടിംഗ് & ഫിനാൻസ് എന്നിവയിലാണ് ക്യുയു മികച്ച പ്രകടനം നടത്തിയത്.

ആഗോളതലത്തിൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ക്യുയു 84 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെന്നും ഇപ്പോൾ അറബ് ലോകത്തെ മികച്ച ഏഴ് പ്രോഗ്രാമുകളിൽ ഇടം പിടിച്ചുവെന്നതും ശ്രദ്ധിക്കപ്പെട്ട നേട്ടമാണ്. സോഷ്യൽ സയൻസസ്, മാനേജ്‌മെന്റ് എന്നിവയിൽ ക്യുയു 70 സ്ഥാനങ്ങളും മെച്ചപ്പെടുത്തി.

പരിസ്ഥിതി ശാസ്ത്ര-വിദ്യാഭ്യാസ പരിപാടികൾ ക്യുഎസ് റാങ്കിംഗിലെ പുതിയ എൻ‌ട്രികളാണ്. അവയിൽ ഇപ്പോൾ അറബ് ലോകത്തെ ഏറ്റവും മികച്ച നാലു സ്ഥാനങ്ങളിൽ ക്യുയു എത്തിയിട്ടുണ്ട്. ഓരോ പേപ്പറിന്റെയും അവലംബത്തിൽ, എഞ്ചിനീയറിംഗ് – ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ആണ് ക്യു ഏറ്റവും ഉയർന്ന സ്കോർ നേടിയ വിഷയം (94.7).

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker