അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ വാഹനമോടിക്കുന്നവർക്കു മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

അപകടം വരുത്തിയതിന് ശേഷമോ പോലീസോ ബന്ധപ്പെട്ടവരോ നിർദ്ദേശിച്ചതു ലംഘിച്ചോ വാഹനം നിർത്താതെ പോകുന്ന ഡ്രൈവർമാർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും 10,000 QR മുതൽ 50,000 QR വരെ  പിഴയും ലഭിക്കുംമെന്ന് ‘ഡ്രൈവർമാർ സാധാരണ വരുത്തുന്ന തെറ്റുകൾ’ എന്ന പേരിൽ  ജനറൽ ഡിറക്റ്ററേറ്റ് ഓഫ് ട്രാഫിക് നടത്തിയ വെർച്വൽ പ്രസ്സ് കോൺഫറൻസിൽ കൂടി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റെഡ് സിഗ്നൽ തെറ്റിക്കുക തുടങ്ങിയ, സാധാരണയായി വാഹനമോടിക്കുന്നവർക്കിടയിൽ കാണുന്ന,  ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകൾ പാലിക്കാത്ത വാഹന ഉടമകളിൽ നിന്ന് 6,000 QR വരെ പിഴ ഈടാക്കും.

മറ്റൊരു പ്രധാന തെറ്റാണ് പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക എന്നത്. ട്രാഫിക് നിയമപ്രകാരം പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ മാത്രമേ ഇരുത്താൻ പാടുള്ളു. കുട്ടികളെ അപകടാവസ്ഥയിൽ എത്തിക്കുന്ന ഇത്തരം തെറ്റുകൾക്ക് 500 QR ആണ് പിഴ.

വലതു വശത്തു കൂടെ ഓവർടേക്ക് ചെയ്യുക, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർസെക്ഷനിൽ ബ്ലോക്ക് ഉണ്ടാക്കുക, നിർദ്ദിഷ്ട സ്പീഡ് ലിമിറ്റിനെ ബ്രേക്ക് ചെയ്യുക തുടങ്ങി ഡ്രൈവർമാർ സാധാരണയായി വരുത്തുന്ന തെറ്റുകൾ മന്ത്രാലയം അക്കമിട്ട് പറഞ്ഞു.

ഖത്തറിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള 130 പേരോളം കോൺഫറൻസിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker