ഖത്തർ

രണ്ടു മാസത്തെ ബീച്ച് ക്ലീനിംഗ് ക്യാമ്പെയ്നുമായി ഖത്തർ

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എം‌എം‌ഇ) പൊതു ശുചിത്വ വകുപ്പ് ചൊവ്വാഴ്ച രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ബീച്ചുകളിൽ രണ്ട് മാസത്തെ ക്ലീനിംഗ് കാമ്പയിൻ ആരംഭിച്ചു. അബു സല്ലൂഫ് നഗരം മുതൽ സെക്രീത് വരെയാണ് ഇതിന്റെ ഭാഗമായി വൃത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

150 കിലോമീറ്ററിലധികം നീളുന്ന ഈ കാമ്പെയ്‌ൻ മൂന്ന് ഘട്ടങ്ങളായി അൽ അരേഷ് ബീച്ച് ഏരിയയിൽ നിന്ന് (29 കിലോമീറ്റർ) ആരംഭിക്കുന്നു. തുടർന്ന് ഉമ് ഹെയ്ഷ് മുതൽ 70 കിലോമീറ്ററിൽ കൂടുതലുള്ള ഖവാസൻ വരെയുള്ള ബീച്ചുകളും ഒടുവിൽ സെക്രീതും (80 കിലോമീറ്ററിൽ കൂടുതൽ) ഉൾപ്പെടുന്നു.

രാജ്യത്ത് സജീവമായ ക്യാമ്പിംഗ് സീസണിനിടയിലാണ് ഇത് നടക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയം ഇത്തരമൊരു സംരംഭം നടത്തുന്നത് ഇതാദ്യമല്ല. ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ ബീച്ചുകൾ വൃത്തിയാക്കുന്നതിനും പൊതു സ്ഥലങ്ങൾ നല്ല രീതിയിൽ സൂക്ഷിക്കാനും എംഎംഇ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker