ആരോഗ്യംഖത്തർ

ഷോപ്പിംഗ് സുരക്ഷിതമാക്കാം, നിർദ്ദേശങ്ങളുമായി വാണിജ്യ, വ്യവസായ മന്ത്രാലയം

മാളുകളിൽ ഷോപ്പിംഗ് സുരക്ഷിതമാക്കാനുള്ള ഏതാനും നിർദ്ദേശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം ജനങ്ങൾക്കു നൽകി. നിർദ്ദേശങ്ങൾ ഇവയാണ്:

– തിരക്കില്ലാത്ത സമയങ്ങളിൽ ഷോപ്പിംഗ് നടത്തുക.
– ഷോപ്പിംഗിനു മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക.
– നിങ്ങൾ വാങ്ങാത്ത ഉൽപ്പന്നങ്ങൾ സ്പർശിക്കുന്നത് ഒഴിവാക്കുക.
– ഷോപ്പിംഗ് കാർട്ട് ഹാൻഡിലുകൾ വൈപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക.
– സ്റ്റോറിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ അണുവിമുക്തമാക്കുക.
– മറ്റ് ഷോപ്പർമാരിൽ നിന്ന് കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കുക.
– ഷോപ്പിംഗ് സമയത്ത് നിങ്ങളുടെ മുഖത്ത് തൊടാതിരിക്കാൻ ശ്രദ്ധിക്കുക.
– അണുവിമുക്തമാക്കാനുള്ള ടിഷ്യുകൾ ഉപയോഗിച്ച് ക്യാനുകൾ തുടയ്ക്കുക.
– നിങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ ശ്രദ്ധിക്കുക.
– പച്ചക്കറികളും പഴങ്ങളും കഴുകി ഉപയോഗിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker