ഖത്തർ

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും വിപുലീകരിക്കുന്നു

2023 ജനുവരി മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (എച്ച്ഐഎ) വിപുലീകരണത്തിന്റെ പ്രവർത്തനം ആരംഭിക്കും. വിപുലീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 65 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള നിലയിലേക്ക് വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുമെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

ഫിഫ ലോകകപ്പ് ടൂർണമെന്റ് അവസാനിച്ചതിനു ശേഷം, 2023 ജനുവരി മുതലാണ് ഞങ്ങൾ വിമാനത്താവളത്തിന്റെ അന്തിമ വിപുലീകരണം നടത്തുന്നത്. ഇതോടെ മൊത്തം യാത്രക്കാരുടെ എണ്ണം പ്രതിവർഷം 65 ദശലക്ഷത്തിലധികമായി മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിവർഷം 60 ദശലക്ഷത്തിലധികം യാത്രക്കാരെന്ന നിലയിൽ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ എച്ച്ഐ‌എ രണ്ടാം ഘട്ട വിപുലീകരണത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വിപുലീകരണം എ, ബി എന്നിങ്ങനെ രണ്ടു തലത്തിലാണു നടത്തുന്നത്.

ഇൻഡോർ ട്രോപികൽ ഗാർഡൻ, വാട്ടർ ഫീച്ചർ, പുതിയ കാർഗോ ടെർമിനൽ, യാത്രക്കാരുടെ കണക്ഷൻ സമയം കുറയ്ക്കുന്നതിനുള്ള പുതിയ ട്രാൻസ്ഫർ ഏരിയ, ലാൻഡ്സ്കേപ്പ്ഡ് റീട്ടെയിൽ, എഫ് & ബി സ്പേസ് എന്നിവയും മറ്റ് പുതിയ സവിശേഷതകളും എച്ച്ഐ‌എയുടെ വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. ഘട്ടം എ വിപുലീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിൽ പ്രധാന പങ്കാളിയാകാൻ എച്ച്ഐ‌എ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ ഖത്തറിന്റെ വിമാനത്താവളം അതിന്റെ പ്രവർത്തന ശേഷിയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തുകയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker