ഖത്തർ

കരമാർഗം ഖത്തറിലേക്കു വരുന്നവർ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം

അബു സമ്റ കരാതിർത്തി വഴി ഖത്തറിലേക്കു വരുന്ന യാത്രക്കാർക്കു രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചതായി ഖത്തർ അറിയിച്ചു. ഇത് അബു സമ്റ അതിർത്തി വഴി വരുന്നവർക്ക് www.ehteraz.gov.qa എന്ന ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത് ഖത്തറിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ വേഗത്തിലാക്കും.

യാത്രക്കാർ ബോർഡറിലെത്തുന്നതിന്റെ പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് ആറു മണിക്കൂർ മുമ്പും അപേക്ഷ നൽകണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. അപേക്ഷ സമർപ്പിക്കുന്നതിന് ലിങ്കിൽ കയറിയതിനു ശേഷം “പുതിയ അപേക്ഷ സമർപ്പിക്കുക” എന്ന ഒപ്ഷൻ തിരഞ്ഞെടുത്ത് എത്തിച്ചേരുന്ന തിയ്യതിയും യാത്രക്കാരുടെ എണ്ണവും ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

ഖത്തറികൾക്കും താമസക്കാർക്കും ഐഡി നമ്പറും ജിസിസി പൗരന്മാർക്ക് പാസ്‌പോർട്ട് നമ്പറും സന്ദർശകർ വിസ നമ്പറും പാസ്‌പോർട്ട് നമ്പറും നൽകണം. വാക്സിൻ ഏതാണെന്നും, അവസാന ഡോസിന്റെ തീയതി, രോഗം ഭേദമായവർക്ക് കൊവിഡ് അവസാനം ബാധിച്ച തീയതി എന്നിങ്ങനെയുള്ള ആരോഗ്യ സംബന്ധമായ വിവരങ്ങളും നൽകേണ്ടതാണ്.

പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന്, ഇനിപ്പറയുന്ന അറ്റാച്ചുമെന്റുകളും അപ്‌ലോഡ് ചെയ്യണം: പാസ്‌പോർട്ടിന്റെ പകർപ്പ്, സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നെഗറ്റീവ് പിസിആർ പരിശോധന ഫലത്തിന്റെ പകർപ്പ്, വാക്സിനേഷൻ പൂർത്തിയാക്കാത്തവരോ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരോ ആണെങ്കിൽ ഹോട്ടൽ ക്വാറന്റിൻ റിസർവേഷന്റെ പകർപ്പ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker