ആരോഗ്യംഖത്തർ

ഖത്തർ ജനസംഖ്യയിൽ വാക്സിനേഷൻ ലഭിച്ചവരുടെ കണക്കുകൾ വ്യക്തമാക്കി ആരോഗ്യമന്ത്രാലയം

ഖത്തറിൽ 16 വയസിനു മുകളിലുള്ള ജനസംഖ്യയുടെ 12% പേർക്കും ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കോവിഡ് 19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന 45% അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും ഇതുവരെ വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്. കൂടാതെ എച്ച്‌എം‌സിയിലെ 70 ശതമാനം ആരോഗ്യ പ്രവർത്തകർക്കും 67 ശതമാനം പ്രൈമറി കെയർ തൊഴിലാളികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

കൊവിഡിന്റെ പുതിയ വകഭേദമാണ് ഖത്തറിൽ വൈറസ് വ്യാപനം കൂടാൻ കാരണമെന്നും നിലവിൽ ഖത്തറിൽ നൽകുന്ന രണ്ടു കമ്പനികളുടെ വാക്സിനുകളും ഇതിനു ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker