അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിലെ പുതിയ കൊവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 164 പുതിയ കൊവിഡ് കേസുകൾ ഖത്തറിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 201 പേർ വൈറസിൽ നിന്ന് കരകയറിയപ്പോൾ ഖത്തറിൽ രോഗമുക്തി നേടിയ മൊത്തം ആളുകളുടെ എണ്ണം 129,784 ആയി.

പുതിയ 164 കേസുകളിൽ 135 എണ്ണം കമ്മ്യൂണിറ്റി കേസുകളും 29 വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയ യാത്രക്കാരും ആണ്. 6435 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഖത്തറിൽ കൊറോണ വൈറസ് മൂലം ഇതുവരെ 232 പേർ മരണമടഞ്ഞിട്ടുണ്ട്.

എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കൽ
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker