ഖത്തർ

അനധികൃത ഫോട്ടാഗ്രഫി ഗുരുതരമായ നിയമലംഘനം, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മാത്രമല്ല, മൊബൈൽ ഫോണിലൂടെയും ക്യാമറയിലൂടെയും മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന തരത്തിൽ അനധികൃതമായി ഫോട്ടോകൾ എടുക്കുന്നതും ക്രിമിനൽ കുറ്റമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ അനധികൃത ഫോട്ടോ എടുക്കുന്നവർക്ക് രണ്ട് വർഷത്തിൽ കൂടാത്ത ജയിൽ വാസവും പതിനായിരം ഖത്തർ റിയാലിൽ കൂടാത്ത പിഴയും അടക്കേണ്ടി വരും.

സൈബർ ചൂഷണങ്ങളിൽ ഇരയാവാതിരിക്കാൻ ജനങ്ങൾ തങ്ങളുടെ ഐഡി നമ്പറോ കോപ്പികളോ ആർക്കും ഷെയർ ചെയ്യരുതെന്നും അടുത്തിടെ നടന്ന വിർച്വൽ സെമിനാറിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker