ഖത്തർ

ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ സ്ഥിരത ഉറപ്പുവരുത്താൻ നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം

രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നിരവധി നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ (മോസിഐ) ക്വാളിറ്റി ലൈസൻസിംഗ്, മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ സയ്യിദ് പറഞ്ഞു.

അടിസ്ഥാന ഉപഭോക്തൃവസ്തുക്കളായ പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കായി ദിവസേനയുള്ള വില ബുള്ളറ്റിൻ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളാണു സ്വീകരിക്കുന്നത്. രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തുന്ന കേന്ദ്ര വിപണികളിൽ ഈ ചരക്കുകൾ ദിവസേന ലേലത്തിന് വിധേയമാകുമെന്നും അൽ സയ്യിദ് പറഞ്ഞു.

ഈ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഒരുമിച്ചു ചേർന്ന് അവരുടെ പങ്ക് വഹിക്കുന്നുണ്ടെന്നും മുഹമ്മദ് അൽ സയ്യിദ് പറഞ്ഞു. ചരക്കുകളുടെയും സേവനങ്ങളുടെയും വില സംബന്ധിച്ചുള്ള നിർദ്ദിഷ്ട ചട്ടങ്ങൾക്കു വിധേയമായി ഏതാനും ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വില നിയന്ത്രിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക നിയമങ്ങൾ അനുസരിച്ച് മറ്റ് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചില ഉൽ‌പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്തരവാദിത്തമുണ്ട്. ഉദാഹരണത്തിന്, മരുന്നുകളും മെഡിക്കൽ സൗകര്യങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ്. വീട്ടുജോലിക്കാർക്കുള്ള മാൻ‌പവർ ഏജൻസികളെ നിയന്ത്രിക്കുന്നത് ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം (MADLSA) ആണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker