ആരോഗ്യംഖത്തർ

നാഷണൽ കാൻസർ സെന്ററിലെ വിപുലീകരിച്ച ഡേ കെയർ യൂണിറ്റ് ആരോഗ്യമന്ത്രി തുറന്നു

നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആന്റ് റിസർച്ചിന്റെ (എൻ‌സി‌സി‌സി‌ആർ) വിപുലീകരിച്ച ഡേ കെയർ യൂണിറ്റ് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഔദ്യോഗികമായി തുറന്നു.

”ഈ വർഷത്തിന്റെ ആരംഭം മുതൽ കൊവിഡ് ആരോഗ്യസംരക്ഷണ സംവിധാനത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടും, മറ്റ് സേവനങ്ങൾക്ക് മുടക്കം വരുത്തിയിട്ടില്ല. എല്ലാ രോഗികൾക്കും ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡേ കെയർ യൂണിറ്റിന്റെ വിപുലീകരണം.” ഡോ. അൽ കുവാരി പറഞ്ഞു.

വിപുലീകരിച്ച ഡേ കെയർ യൂണിറ്റ് തുറക്കുന്നതിനു പുറമേ, എൻ‌സി‌സി‌ആർ‌സിൻറെ അടിയന്തിര പരിചരണ യൂണിറ്റും ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റും ഡോ. അൽ കുവാരി സന്ദർശിച്ചു. ഇവ രണ്ടും ശേഷി വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഡേ കെയർ യൂണിറ്റ് 16 കിടക്കകളിൽ നിന്നും 52 കിടക്കകളിലേക്ക് വളരെ വേഗം വികസിച്ചു, ഇത് രോഗികൾക്ക് നൽകുന്ന പരിചരണം മികച്ചതാക്കും. പ്രത്യേകിച്ച് കീമോതെറാപ്പി സേവനങ്ങളെ. മെഡിക്കൽ ഓങ്കോളജിക്ക് പത്ത് പുതിയ കിടക്കകൾ കൂടി ഉൾപ്പെടുത്തി ഞങ്ങളുടെ ഇൻപേഷ്യന്റ് കെയർ പ്രൊവിഷൻ ഞങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്, ”എൻ‌സി‌സി‌സി‌ആർ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് സലം അൽ ഹസ്സൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker