ഖത്തർ

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് നാനൂറോളം പേർ നടപടി നേരിട്ടു

രാജ്യത്ത് വിവിധ കോവിഡ് മുൻകരുതൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി 390 പുതിയ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മാസ്ക് ധരിക്കാത്തതിന് 355 പേർക്കെതിരെയും, ഒരു വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 14 പേർക്കെതിരെയും നടപടിയെടുത്തു. ഒരേ കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനങ്ങളിലുണ്ടാകാൻ പാടൂ.

ഇതിനു പുറമേ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് രണ്ട് പേരെയും ഹോം ക്വാറൻറീൻ ലംഘനം നടത്തിയതിന് ഒരാളെയും മന്ത്രാലയം റഫർ പബ്ലിക് പ്രോസിക്യൂഷന് അയച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker