ഖത്തർബിസിനസ്

ഖത്തറിലെ പുതിയ ലുലു സ്റ്റോർ വലിയ തോതിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നു

ദോഹ മെട്രോ സ്റ്റേഷന് സമീപമായതിനാൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ബിൻ മഹമൂദിലെ പുതിയ സ്റ്റോർ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ബിൻ മഹമൂദിലെ സ്റ്റോറിലേക്ക് വലിയ തോതിൽ ഉപഭോക്താക്കളെ എത്തിക്കാൻ മെട്രോ സേവനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വർദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദർശകരുടെ എണ്ണം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ദോഹ മെട്രോയ്ക്ക് നന്ദി.” ഡോ. മുഹമ്മദ് അൽതാഫ് ഖത്തറിലെ പ്രമുഖ മാധ്യമമായ പെനിൻസുലയോട് പറഞ്ഞു. 200ലധികം കാറുകളെ ഉൾക്കൊള്ളുന്നതിനായി അധിക പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് ശ്രമിക്കുന്നുണ്ടെന്നും ബിൻ മഹമൂദ് സ്റ്റോറിൽ കൂടുതൽ ബിസിനസ്സ് പ്രവർത്തനങ്ങൾ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് ഒരു സമ്പൂർണ്ണ സ്റ്റോറായി വിപുലീകരിക്കാൻ ലുലു പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് മൂലമുള്ള വെല്ലുവിളികളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ സ്വാധീനവും ഉണ്ടായിരുന്നിട്ടുകൂടി ബിസിനസ്സ് വിപുലീകരണത്തിനും വിപണി കൂടുതൽ നൽകിയതിനും ഖത്തറിനോടുള്ള കടപ്പാടും അദ്ദേഹം അറിയിച്ചു.

പുതിയ സ്റ്റോർ ഉപയോക്താക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. അൽതാഫ് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker