ഖത്തർ

ഖത്തറിലെ പാർക്കുകൾ തുറന്നു, പ്രവർത്തന സമയം അറിയാം

കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയാനുള്ള ഖത്തർ മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എല്ലാ പാർക്കുകളും 30% ശേഷിയിൽ തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കി.

രാവിലെ 8 മുതൽ രാത്രി 10 വരെ സമാനമായ ശേഷിയിൽ അൽ ഖോർ പാർക്ക് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സൈക്ലിംഗ്, നടത്തം, ഓട്ടം തുടങ്ങിയവക്കും ഒരേ വീട്ടിൽ നിന്ന് പരമാവധി അഞ്ച് ആളുകൾ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനും പാർക്കുകൾ തുറന്നിരിക്കുന്നു.

അതേസമയം, ഈ പാർക്കുകളിലെ കളിസ്ഥലങ്ങൾ, ഫുഡ് കോർട്ടുകൾ, വ്യായാമ യന്ത്രങ്ങൾ, വാഷ്‌റൂമുകൾ എന്നിവ തുറക്കില്ല.. എല്ലാ പാർക്കുകളും അർദ്ധരാത്രി 5 മുതൽ 12 വരെ തുറന്നിരിക്കും. അവധി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ പുലർച്ചെ 1 മണി വരെയാണ് പാർക്കുകൾ തുറക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker