ആരോഗ്യംഖത്തർ

കൊവിഡ് തുടച്ചു നീക്കപ്പെടും, എക്കാലത്തെയും വലിയ വാക്സിനേഷൻ പരിപാടിക്ക് ഖത്തർ തയ്യാറെടുക്കുന്നുവെന്ന് ഡോ. അൽ ഖാൽ

ഈ മാസം മുതൽ ആരംഭിച്ച് 2021 വർഷത്തിലും തുടരുന്ന രീതിയിൽ കോവിഡ് 19 പാൻഡെമിക്കെതിരെ എക്കാലത്തെയും വലിയ പ്രതിരോധ വാക്സിനേഷൻ പരിപാടി ഖത്തറിൽ നടത്തുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ മേധാവി ഡോ. അബ്ദുൾ ലതിഫ് അൽ ഖാൽ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിലൂടെ, പകർച്ചവ്യാധി അവസാനിക്കുമെന്നും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ഡോ. അൽ ഖാൽ അറിയിച്ചു. വാക്സിനേഷൻ ആരംഭിച്ചാലും മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാജ്യത്തെത്തുന്ന ഫൈസർ ആൻഡ് ബയോഎൻടെക്കിന്റെ വാക്സിന് ഖത്തർ അംഗീകാരം നൽകിയിട്ടുണ്ട്. ഹെൽത്ത് പ്രൊട്ടോക്കോൾ അനുസരിച്ച് രണ്ടു ഡോസുകളായാണ് ഇതു ജനങ്ങൾക്കു നൽകുക. വാക്സിനേഷൻ നിർബന്ധമല്ലെങ്കിലും പല സ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതിന് വാക്സിനേഷൻ എടുക്കേണ്ടത് ആവശ്യമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker