ഓൺലൈൻ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വമ്പൻ നിക്ഷേപവുമായി ഖത്തറിലെ ബാങ്കുകൾ
സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ തുടർന്ന് സുരക്ഷിതമായ ഓൺലൈൻ ബാങ്കിംഗ് ഉറപ്പാക്കുന്നതിന് പുതിയതും നൂതനവുമായ സാങ്കേതികവിദ്യ വിന്യസിക്കുന്നതിൽ ഖത്തറിലെ ബാങ്കുകൾ മുൻപന്തിയിൽ നിൽക്കുന്നു.
ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതികവിദ്യ ഉറപ്പു വരുത്തുന്നതിന് ബാങ്കുകൾ വളരെയധികം നിക്ഷേപം നടത്തുകയും അവരുടെ ഉപഭോക്താക്കൾക്കായി പുതിയ ഉൽപ്പന്നങ്ങളും ഓൺലൈൻ പരിഹാരങ്ങളും നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
Banks in Qatar investing heavily to ensure safe #onlinebanking#Qatar #Bankinghttps://t.co/RyGVNZOCBc
— The Peninsula Qatar (@PeninsulaQatar) November 8, 2020
ഇന്റർനെറ്റിന്റെ ഉപയോഗം വർദ്ധിക്കുകയും പുതിയ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ ജനങ്ങൾ എത്തുകയും ചെയ്യുന്നതിന്റെ കൂടി ഭാഗമായാണ് ബാങ്കുകൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിന് നിക്ഷേപം നടത്തുന്നത്.
കൊറോണ വൈറസ് പാൻഡെമികിനെ തുടർന്ന് ഓൺലൈൻ ഇടപാടുകളും ഡിജിറ്റൽ പേയ്മെൻറും വർദ്ധിച്ചുവരുന്നത് ഈ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.
പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളായ പണം പിൻവലിക്കൽ, നിക്ഷേപം, ഫണ്ട് കൈമാറ്റം എന്നിവ ഓൺലൈനിൽ നടക്കുന്നതിനാൽ, ഖത്തറിലെ ബാങ്കുകളിലെ ഡിജിറ്റൽ പേയ്മെന്റ്, ഓൺലൈൻ പണമടയ്ക്കൽ പോലുള്ള സേവനങ്ങളുടെ മൂല്യവും ഉപഭോക്താക്കളുടെ ആവശ്യം വർദ്ധിച്ചതിന്റെയും ആവശ്യകതകൾ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾക്ക് ബാങ്കുകൾ ഒരുക്കുന്നത്.