ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന സംശയത്തിനു മറുപടി നൽകി എച്ച്എംസി

ഖത്തറിൽ വിതരണം ചെയ്യുന്ന ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ വാക്സിനുകൾ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമോയെന്ന സംശയങ്ങൾക്കു മറുപടി നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ. ട്വിറ്ററിലൂടെയാണ് വാക്സിൻ സംബന്ധിച്ച സംശയങ്ങൾക്ക് എച്ച്എംസി മറുപടി നൽകിയത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദന ശേഷിയെ കൊവിഡ് വാക്സിൻ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു തെളിവുമില്ലെന്നും എല്ലാ വാക്സിനും ഇതു ബാധകമാണെന്നും എച്ച്എംസി അറിയിച്ചു. ഇത്തരത്തിലുള്ള ഭയം ഒഴിവാക്കി ക്ഷണം സ്വീകരിക്കുന്നതനുസരിച്ച് വാക്സിനേഷൻ പൂർത്തീകരിക്കണമെന്നും എച്ച്എംസി നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker