ഖത്തർ

ഖത്തറിലേക്കു വരുമ്പോഴും ഖത്തറിൽ നിന്നു പോകുമ്പോഴും മരുന്നുകൾ കൈവശം വെക്കുന്നവർ ശ്രദ്ധിക്കുക

ഖത്തറിലേക്കു വരുന്നവരും ഇവിടെ നിന്നും പോകുന്നവരും ഒരിക്കലും മറ്റുള്ളവർക്കു വേണ്ട മരുന്നുകൾ കൂടെ കരുതരുതെന്നും രോഗികൾ തന്നെ അവർക്ക് ആവശ്യമായ മരുന്നുകൾ കൈവശം വെക്കുകയാണു വേണ്ടതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മരുന്നിന്റെ ഉപയോഗത്തിന്റെ ആവശ്യം തെളിയിക്കുന്ന രേഖകൾ ഇവർ കൈവശം കരുതണം. ഇതു സ്വന്തം ഉപയോഗത്തിനു വേണ്ടിയാണെന്നും അതു കൈവശം വെച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനും അവർ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് നിർവ്വഹണ വകുപ്പിലെ മാധ്യമ, ബോധവൽക്കരണ വിഭാഗം ഓഫീസർ കാസിം പറഞ്ഞു.

രാജ്യത്ത് പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ സൈക്യാട്രിക് മരുന്നുകൾ വഹിക്കുന്നവർ സാധുവായ വിശദമായ മെഡിക്കൽ കുറിപ്പും രോഗിയുടെ പേരും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും മരുന്നുകളുടെ വാണിജ്യപരവും ശാസ്ത്രീയവുമായ പേര് സൂചിപ്പിക്കുന്ന അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടും കൈവശം കരുതണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker