അന്തർദേശീയംഖത്തർ

കൊവിഡ് നിയന്ത്രണങ്ങളിലും പതറാതെ പലസ്തീന് പിന്തുണ നൽകാനൊരുമിച്ച് ഖത്തർ ജനത, വീഡിയോ കാണാം

കർശനമായ കൊവിഡ് നിയന്ത്രണങ്ങളും പലസ്തീനു പിന്തുണ നൽകാൻ ഖത്തറിലെ ജനങ്ങൾക്കു തടസമാകുന്നില്ല. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ജറുസലേമിനും ഗാസക്കും പലസ്തീനും പിന്തുണയുമായി നൂറു കണക്കിനു പേരാണ് ഇന്നു ഖത്തറിൽ ഒത്തു കൂടിയത്.

ദോഹയിലെ ഇമാം മുഹമ്മദ് അബ്ദൽ മോസ്ക് ചത്വരത്തിലാണ് കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ പലസ്തീനു പിന്തുണയുമായി ഒത്തു കൂടിയത്. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇവർ തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ആറു ദിവസത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഇന്ന് അൽ ജസീറ ചാനലിന്റെ ഓഫീസ് ഉൾപ്പെടുന്ന കെട്ടിടത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker