അന്തർദേശീയംഖത്തർ

ഗൾഫ് കപ്പ് ജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വ്യക്തമായ സൂചനയാണ്

ദോഹയിൽ നടക്കാനിരിക്കുന്ന ഗൾഫ് കപ്പിൽ എല്ലാ അറബ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ഫുട്ബോൾ ടീമുകളുടെ പങ്കെടുക്കുന്നത് വഴി രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള വ്യക്തമായ സൂചനയാണെന്ന് കുവൈറ്റ് ഉപ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ല പറഞ്ഞു.

രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പലസ്തീൻ എംബസിയിൽ നടന്ന സ്വീകരണത്തിന്റെ ഭാഗമായി കുവൈറ്റ് ന്യൂസ് ഏജൻസിയുമായി (KUNA) സംസാരിക്കുമ്പോഴായിരുന്നു അൽ ജറല്ല ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഗൾഫ് കപ്പിനെ ശേഷം മറ്റ് നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച ഫലങ്ങളിൽ എത്തിച്ചേരാൻ ഞങ്ങൾ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും, പ്രതിസന്ധിക്ക് പെട്ടെന്നുള്ള അന്ത്യം വരുത്താൻ എല്ലാ മേഖലളിലും നല്ല ബന്ധം ഉണ്ടാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ജി സി സി ഉച്ചകോടിയുടെ സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം ഇതിനിടെ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker