ഖത്തർ

ഈദ് ആഘോഷങ്ങൾക്കിടെ കർശനമായി പാലിക്കേണ്ട സുരക്ഷാനിർദ്ദേശങ്ങൾ

രാജ്യത്ത് നിയന്ത്രണങ്ങൾക്കിടയിലാണ് ഈദ് അൽ ഫിത്തർ ആഘോഷങ്ങൾ നടക്കുന്നത് എന്നതിനാൽ മുൻകരുതലുകൾ നടപടികൾ പാലിക്കണമെന്ന് ഗവൺമെൻറും കമ്മ്യൂണിക്കേഷൻ ഓഫീസും പൊതുജനാരോഗ്യ മന്ത്രാലയവും ജനങ്ങളോട് അഭ്യർത്ഥിച്ചു.

– പള്ളികളിൽ പ്രാർത്ഥനയ്ക്കിടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുക.
-ഇൻഡോർ ഒത്തുചേരലുകൾ നിരോധിച്ചിരിക്കുന്നു. വാക്സിനേഷൻ ലഭിച്ച അഞ്ച് പേർക്ക് പുറത്ത് ഒത്തുകൂടാൻ അനുവാദമുണ്ട്.
– ഈദ് പ്രാർത്ഥനയ്ക്കിടെ പ്രതിരോധ നടപടികൾ പൂർണ്ണമായും പാലിക്കുക, ശാരീരിക സമ്പർക്കം ഒഴിവാക്കുക.
– വീടുകളിലും മജലിസുകളിലുമുള്ള സാമൂഹിക ഒത്തുചേരലുകളും സന്ദർശനങ്ങളും ഒഴിവാക്കുക. വാക്സിനേഷൻ ലഭിച്ച അഞ്ച് പേർക്കു മാത്രമേ മാത്രമേ ഔട്ട്‌ഡോറിൽ ഒത്തുകൂടാൻ അനുവാദമുള്ളൂ.
– പ്രായമായവരെ തൊടാതെ അഭിവാദ്യം ചെയ്യണം, മുതിർന്നവർ കുട്ടികൾക്ക് പണം പോലുള്ള സമ്മാനങ്ങൾ നൽകുന്നത് ഒഴിവാക്കണം.
– തിരക്കേറിയ സ്ഥലങ്ങൾ, വീട് സന്ദർശനങ്ങൾ, മാളുകളിൽ പോകുന്നത് എന്നിവ ഒഴിവാക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker