ഖത്തർ

പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ അധ്യായവുമായി ഖത്തർ എയർവേയ്സ്, വംശനാഭീഷണി നേരിടുന്ന മൃഗങ്ങൾക്കായി പുതിയ പദ്ധതി

ഖത്തർ എയർവേസ് കാർഗോ അതിന്റെ സുസ്ഥിരതാ പദ്ധതിയായ വിക്വയർ: റിവിൽഡ് ദി പ്ലാനറ്റിന്റെ രണ്ടാം അധ്യായം പ്രഖ്യാപിച്ചു. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച കാർഗോ കാരിയർ ഇത്തരം മൃഗങ്ങളെ സൗജന്യമായി അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും വ്യക്തമാക്കി.

“ലോകത്തെ മുൻ‌നിര ചരക്ക് വാഹകരെന്ന നിലയിൽ, സമൂഹത്തിനു കഴിയാവുന്നതെല്ലാം തിരികെ നൽകാനും പരിസ്ഥിതിയെ പരിരക്ഷിക്കാനും ഞങ്ങൾ പ്രതിബന്ധരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം, അത് പരിസ്ഥിതിയുടെ നിലനിൽപ്പും സ്ഥിരതയും ഉറപ്പാക്കുന്നു.” ഖത്തർ എയർവേയ്‌സ് ചീഫ് ഓഫീസർ കാർഗോ ഗ്വില്ലൂം ഹാലെക്സ് പറഞ്ഞു.

”ചാപ്ടർ 2- റീവൈൽഡ് ദി പ്ലാനറ്റ് വഴി ഇവയുടെ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാൻ‌ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. അതിനാലാണ് വന്യമൃഗങ്ങളെ അവരുടേതായ സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ സൗജന്യ ഗതാഗതം വാഗ്ദാനം ചെയ്യുന്നത്.” അദ്ദേഹം വ്യക്തമാക്കി.

ചാപ്റ്റർ 2ന്റെ പ്രഖ്യാപനത്തെയും പ്രാധാന്യത്തെയും അനുസ്മരിപ്പിക്കുന്നതിനായി ശ്രദ്ധേയമായ പരസ്യങ്ങളും ഒരു പ്രത്യേക വീഡിയോയും എയർലൈൻ പുറത്തിറക്കി. അവയിലൂടെ, ഖത്തർ എയർവേസ് കാർഗോ തങ്ങളുടെ ഉപഭോക്താക്കളിലും എയർ കാർഗോ പങ്കാളികളിലും അത്തരം പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker