അന്തർദേശീയംഖത്തർ

കൊവിഡ് പ്രതിസന്ധിയിലും സേവനങ്ങൾ തുടർന്ന ഖത്തർ എയർവേയ്സിന് അന്താരാഷ്ട്ര അംഗീകാരം

ലോകത്തെ പ്രമുഖ എയർ കാർഗോ കാരിയറുകളിലൊന്നായ ഖത്തർ എയർവേസ് കാർഗോ, മറ്റൊരു അന്താരാഷ്ട്ര അവാർഡു കൂടി സ്വന്തമാക്കി. എയർ കാർഗോ വീക്കിലെ വേൾഡ് എയർ കാർഗോ അവാർഡ്സിൽ ‘കാർഗോ എയർലൈൻ ഓഫ് ദി ഇയർ 2021’ അവാർഡും ‘എയർ കാർഗോ ഇൻഡസ്ട്രി അച്ചീവ്‌മെന്റ് 2021’ അവാർഡുമാണ് ഖത്തർ എയർവേയ്സ് സ്വന്തമാക്കിയത്.

ലോകത്തെ പ്രമുഖ എയർ കാർഗോ കാരിയർ  നിരവധി അഭിമാനകരമായ അവാർഡുകൾ മുൻപും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഖത്തർ എയർവേസ് കാർഗോയ്ക്ക് സ്റ്റാറ്റ് ടൈംസ് ‘ഇന്റർനാഷണൽ കാർഗോ എയർലൈൻ ഓഫ് ദ ഇയർ’ അവാർഡ് നൽകിയിരുന്നു.

കൊവിഡ് പ്രതിസന്ധിയിലുടനീളം, യാത്രാ വിമാനങ്ങളിലും ചരക്കു വിമാനങ്ങളിലും ലോകമെമ്പാടും അവശ്യ മെഡിക്കൽ സപ്ലൈകൾ, ഫാർമസ്യൂട്ടിക്കൽസ്, മറ്റ് സുപ്രധാന ചരക്കുകൾ എന്നിവയെത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ സഹായിച്ചിരുന്നു.

പരിസ്ഥിതി, സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഖത്തർ എയർവേയ്സിന്റെ സുസ്ഥിരതാ പ്രോഗ്രാം വിക്വെയറുമായി യോജിച്ച്, ജനങ്ങളെ സഹായിക്കുന്നതിനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker