അന്തർദേശീയംഖത്തർ

ക്വാറന്റീൻ ആവശ്യമില്ലാത്ത ഹോളിഡേ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് (ക്യുആർഎച്ച്) മാലിദ്വീപ്, ഇസ്താംബുൾ, ടിബിലിസി എന്നിവിടങ്ങളിലേക്ക് പുതിയ അവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ചു. കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഖത്തറി പൗരന്മാർക്കും താമസക്കാർക്കും അവധിക്കാലത്തിനു ശേഷം ഖത്തറിലേക്ക് ക്വാറന്റീൻ ആവശ്യകതയില്ലാതെ മടങ്ങാൻ ഇതുവഴി അവസരമുണ്ട്.

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് ഉപഭോക്താക്കൾക്ക് പുതുതായി ആരംഭിച്ച അറബി വെബ്‌സൈറ്റ് വഴി അവധിക്കാല പാക്കേജുകളും മറ്റ് യാത്രാ സേവനങ്ങളും ബുക്ക് ചെയ്യാം.

Qatarairwaysholidays.com സന്ദർശിച്ച് ‘സമ്മർ ഇൻ ഗ്രീസ്’ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നതു വഴി ഏഥൻസിലെയും മൈക്കോനോസിലെയും അവധിക്കാലം തിരഞ്ഞെടുത്താൽ സാധാരണ വരുന്ന ചിലവിൽ നിന്ന് 40 ശതമാനം വരെ കുറവു ലഭിക്കും.

മൂന്ന് രാത്രികൾ ഉൾപ്പെട്ട പാക്കേജിന് ഒരാൾക്ക് 4380 ക്യുആർ മുതലുള്ള ഹോളിഡേ ഓഫർ ആരംഭിക്കുന്നു. അതിൽ ഫ്ലൈറ്റുകൾ, ദിവസേനയുള്ള പ്രഭാതഭക്ഷണം, ട്രാൻസ്ഫറുകൾ, കാഴ്ചകൾക്കും ഉല്ലാസയാത്രകൾക്കുമുള്ള ഗൈഡ് എന്നിവ ഉൾപ്പെടുന്നു. 2021 മെയ് 14 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്കാണ് ഓഫർ.

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സിന്റെ മാലിദ്വീപ് ത്രീ-നൈറ്റ് ഓൾ ഇൻക്ലൂസീവ് പാക്കേജിൽ രണ്ട് ആഡംബര ഹോട്ടലുകൾ – ഡയമണ്ട്സ് തുഡുഫുഷി, സാൻഡീസ് ബത്താല എന്നിവയിലൊന്നു തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. റിസോർട്ടുകളിലേക്ക് റിട്ടേൺ സീപ്ലെയിൻ കൈമാറ്റം ഉൾപ്പെടുന്ന പാക്കേജ് 5766 ഖത്തർ റിയാൽ മുതൽ ആരംഭിക്കുന്നു.

ഇസ്താംബൂളിലേക്കുള്ള ഹോളിഡേ പാക്കേജുകൾ 2420 ഖത്തർ റിയാലിലും ടിബിലിസിയിലേക്കുള്ളത് 3,340 ഖത്തർ റിയാലിലും ആരംഭിക്കുന്നു. നാല് രാത്രി താമസവും ഫ്ലൈറ്റുകളും ഉൾപ്പെടെയാണിത്.

https://twitter.com/PeninsulaQatar/status/1384529996937666560?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker