അന്തർദേശീയംഖത്തർ

യുഎഇയിൽ നിന്നും മൂന്നു രാജ്യങ്ങളിലേക്കുള്ള ബുക്കിംഗ് ഖത്തർ എയർവേയ്സ് നിർത്തിവെച്ചു

യുഎഇയിൽ നിന്ന് ബ്രിട്ടണിലേക്ക് പുതിയതായി ബുക്കിംഗ് സ്വീകരിക്കുന്നത് ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു. യുകെ സർക്കാർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് അടുത്ത 7 ദിവസത്തേക്ക് യുഎഇയിൽ നിന്നുള്ള പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തിവച്ചതെന്ന് ഖത്തർ എയർവേയ്‌സ് ട്വിറ്ററിൽ വ്യക്തമാക്കി.

ഇതേ ട്വീറ്റിൽ ജിസിസി പൗരന്മാരെയും ജിസിസി രാജ്യങ്ങളിലേക്ക് മടങ്ങുന്ന റസിഡന്റ് പെർമിറ്റ് ഉടമകളെയും ഒഴിവാക്കി ഖത്തർ എയർവേയ്‌സ്  ദക്ഷിണാഫ്രിക്ക റുവാണ്ട എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

മുമ്പ് ബുക്ക് ചെയ്ത യാത്രക്കാരുടെ സ്വീകാര്യത കൊവിഡ് പ്രോട്ടോക്കോൾ ലക്ഷ്യസ്ഥാനമായ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സർക്കാർ അനുമതി എന്നിവയെ ആശ്രയിച്ചിരിക്കും എന്നും ഖത്തർ എയർവേസ് പരാമർശിച്ചു.

“യു‌എഇയിൽ നിന്ന് ഖത്തർ എയർവേയ്‌സ് ബുക്കിംഗ് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് http://qatarairways.com സന്ദർശിക്കണമെന്നും ഖത്തർ എയർവേയ്‌സ് ട്വീറ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker