കേരളംഖത്തർ

ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവിനു മരണം

ഖത്തറില്‍ വാഹനമിടിച്ച് മലയാളി യുവാവിനു മരണം. കണ്ണൂര്‍ മുല്ലക്കൊടി സ്വദേശി കിഴക്കേടത്ത് വടക്കേ പുരയില്‍ നൗഷാദ് (45) ആണ് മരിച്ചത്. പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു നൗഷാദ്.

ദോഹയിലെ താമസ സ്ഥലത്തിനടുത്ത് കൂട്ടുകാരുമായി വ്യാഴാഴ്ച്ച രാത്രി സംസാരിച്ചിരിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയില്‍ നിയന്ത്രണം വിട്ട് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടന്‍ ആംബുലന്‍സ് എത്തി ഹമദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയാണു (വെള്ളിയാഴ്ച) മരണം സ്ഥിരീകരിച്ചത്.

മുല്ലക്കൊടി പരേതനായ ആര്‍.പി. ആദം കുട്ടിയുടെയും കെ.വി.ഖദീജയുടെയും മകനാണ്. റഹീനയാണ് ഭാര്യ. അഫ്‌ന ഷെറിൻ മകളാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker