അപ്ഡേറ്റ്സ്കാലാവസ്ഥഖത്തർ
ഖത്തറിൽ മൂടൽമഞ്ഞ് തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ മുതൽ തീരെയില്ലാത്ത തരത്തിൽ കൂപ്പുകുത്തുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിൽ തണുത്ത കാലാവസ്ഥയുള്ള ഖത്തറിൽ ചെറുതും ഇടത്തരവുമായ വേഗത്തിൽ അടിക്കുന്ന കാറ്റ് കൊണ്ട് മൂടൽമഞ്ഞ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം ട്വീറ്റ് ചെയ്തു.
“പലയിടത്തും അന്തരീക്ഷ താപനില 10 നും 18 നും ഇടയിലാണ്. തെക്കുപടിഞ്ഞാറൻ കാറ്റ് ഇടത്തരം വേഗത്തിൽ ആണുള്ളത്. ആളുകൾ ദയവായി ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് വരുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.” കേന്ദ്രം കൂട്ടിച്ചേർത്തു.
https://t.co/R4W3vKwcAe via @Qatar_Tribune
— Qatar Tribune (@Qatar_Tribune) January 17, 2021