കാലാവസ്ഥഖത്തർ

ഖത്തറിൽ വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി

വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ടിൽ, ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയോടെ തുടങ്ങി മേഘങ്ങളോടു കൂടിയ ചൂടുള്ള പകലും ചില സമയങ്ങളിൽ പൊടിക്കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയുള്ള ചിതറിയ മഴയുടെ സാധ്യതയും പ്രവചിച്ചു.

രണ്ട് ദിവസങ്ങളിലും ദൃശ്യപരത കുറയുമെന്നും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയും മഴയും ഉണ്ടായേക്കുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അവർ നൽകി.

അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഈ ദിവസങ്ങളിൽ ദൃശ്യപരത 3-8 കിലോമീറ്ററിനിടയിലോ 2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker