ഖത്തർ

വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ സംസാരം എന്നിവക്ക് ഇനി എളുപ്പം പിടി വീഴും

വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനുള്ള ക്യാമറകള്‍ അടുത്തു തന്നെ സ്ഥാപിക്കപ്പെടുമെന്ന് ട്രാഫിക് വകുപ്പിലെ അവേര്‍നസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകളില്‍  22 ഓളം നിയമലംഘനങ്ങള്‍ പിടികൂടാനാകും. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണിതെന്ന് ഖത്തര്‍ ടെലിവിഷനുമായി നടത്തിയ പ്രത്യേക പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

ട്രാഫിക് വകുപ്പ് പിഴ ചുമത്തുന്നത് നിയമലംഘനങ്ങള്‍ കുറക്കാനാണെന്നും പിടിക്കപ്പെടുന്ന ആദ്യമാസം തന്നെ പിഴയടച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker