അന്തർദേശീയംഖത്തർ

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ബഹ്റൈന്റെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൽ അൽ ഖലീഫ അന്തരിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ബഹ്‌റൈൻ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചതായി റോയൽ പാലസ് കഴിഞ്ഞ ദിവസം അറിയിച്ചു. അരനൂറ്റാണ്ടിലേറെക്കാലം ബഹ്റൈന്റെ അധികാരത്തിലിരുന്ന ഷെയ്ഖ് ഖലീഫ ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.

കിങ്ങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അമ്മാവനായ ഖലീഫ (84) 1971ൽ ദ്വീപ് രാജ്യമായ ബഹ്റൈൻ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം അരനൂറ്റാണ്ടു കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

ഓഗസ്റ്റിൽ ശൈഖ് ഖലീഫ രാജ്യം വിട്ടത് വിദേശസന്ദർശനത്തിനു വേണ്ടിയാണെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചത്. ഈ വർഷം ആദ്യം അദ്ദേഹം ജർമ്മനിയിൽ വൈദ്യചികിത്സയ്ക്കായി പോയിരുന്നു, മാർച്ചിൽ ബഹ്‌റൈനിലേക്ക് മടങ്ങുകയും ചെയ്തു.

അമേരിക്കയിൽ നിന്നും അദ്ദേഹത്തിന്റെ മൃതശരീരം എത്തിയതിനു ശേഷം മരണാനന്തര ചടങ്ങുകൾ ആരംഭിക്കുമെന്നും ഏതാനും ബന്ധുക്കൾക്ക് മാത്രമായി ചടങ്ങു പരിമിതപ്പെടുത്തുമെന്നും ബഹ്‌റൈൻ വാർത്താ ഏജൻസി അറിയിച്ചു.

ഒരാഴ്ചത്തേക്ക് ഔദ്യോഗിക വിലാപം പ്രഖ്യാപിക്കുകയും സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടയ്ക്കുകയും ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker