അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭ തീരുമാനം

ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങുകയും വാക്സിനേഷൻ ക്യാമ്പെയ്ൻ ദ്രുതഗതിയിൽ മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ വേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി വ്യക്തമാക്കി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അന്ത്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു യോഗം നടന്നത്. യോഗത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker