ഖത്തർബിസിനസ്

കാർ റെന്റൽ കമ്പനികൾ കൊറോണ ആഘാതത്തിൽ നിന്നും മുക്തരാകുന്നു

കൊറോണ വൈറസ് മഹാമാരിയേൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ മിക്ക ഇൻഡസ്ട്രികളും മുക്തരായെങ്കിലും കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്കു തിരിച്ചുവരാൻ ചിലർ കൂടുതൽ സമയമെടുത്തു. കാർ വാടകക്കു നൽകുന്ന കമ്പനികളെ സംബന്ധിച്ച് അടുത്ത കുറച്ച് മാസങ്ങളിൽ ബിസിനസ്സ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ വന്നതിനു ശേഷം നിരവധി ഉപഭോക്താക്കൾക്ക് വാടക കാറുകൾ ആവശ്യമില്ല. അതുപോലെ, പേഴ്സണൽ ടാക്സി ഡ്രൈവർമാരുടെയും ഉബർ ഡ്രൈവർമാരുടെയും ആവശ്യവും കുറഞ്ഞിരുന്നു. ഇത് വാടകക്കു നൽകുന്ന കമ്പനികളിൽ നിന്നുള്ള വാഹനങ്ങളുടെ ആവശ്യത്തെ ബാധിക്കുകയും ചെയ്തു.

ചില കമ്പനികൾ വാടക നിരക്ക് കുറച്ചും, മറ്റുള്ളവ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് കിഴിവുകളും ആനുകൂല്യങ്ങളും നൽകിയും പിടിച്ചു നിൽക്കാൻ ഇക്കാലയളവിൽ ശ്രമിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker