അപ്‌ഡേറ്റ്സ്ഖത്തർ

തൊഴിലാളികളുടെ ശമ്പളവും വാടകയും നൽകുന്നതിനു കമ്പനികളെ സഹായിക്കുന്ന സോഫ്റ്റ് ലോൺ പ്രോഗ്രാം നീട്ടി

കോവിഡ് പാൻഡെമിക് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികൾക്കായി സർക്കാർ പിന്തുണയോടെയുള്ള സോഫ്റ്റ് ലോൺ പ്രോഗ്രാം ആറ് മാസത്തേക്ക് കൂടി നീട്ടിയതായി വായ്പ അനുവദിക്കുന്നതിനു പ്രാദേശിക ബാങ്കുകൾക്ക് ഗ്യാരണ്ടി നൽകുന്ന ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് പ്രഖ്യാപിച്ചു.

2021 ജൂൺ 15 വരെ ഖത്തർ ഡെവലപ്മെന്റ് ബാങ്ക് ഈ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നു ഖത്തർ വാർത്താ ഏജൻസിയും വ്യക്തമാക്കി. കൊവിഡിന്റെ വ്യാപനം തടയുന്നതിന് വാണിജ്യപരമായ പ്രവർത്തനങ്ങൾക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ഖത്തർ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 75 ബില്യൺ റിയാൽ ഉത്തേജക പാക്കേജ് രാജ്യം പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് തൊഴിലാളികൾക്കുള്ള അടിയന്തര ശമ്പളവും വാടകയും നൽകുന്നതിനു കമ്പനികളെ സഹായിക്കുന്നതിനായി സർക്കാർ ഒരു കോവിഡ്-19 ദേശീയ പ്രതികരണ ഗ്യാരണ്ടി പ്രോഗ്രാം പ്രഖ്യാപിക്കുകയും ചെയ്തു.

ഈ പ്രോഗ്രാമിന്റെ ഭാഗമായി, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപി‌എസ്) രജിസ്ട്രി അനുസരിച്ച് പ്രതിമാസ അടിസ്ഥാനത്തിൽ പ്രാദേശിക ബാങ്കുകൾക്ക് 3 ബില്ല്യൺ ക്യുആർ ഗ്യാരൻറി അനുവദിച്ചിരുന്നു. നിരവധി കമ്പനികൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സോഫ്റ്റ് ലോണുകൾ വളരെയധികം ആശ്വാസമായിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker