അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഈദ് ഉൽ ഫിത്വർ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ഈദ് അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഈദുല്‍ ഫിത്വറിന്റെ ഭാഗമായി മെയ് 9 ഞായറാഴ്ച മുതല്‍ മെയ് 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കും. മെയ് 19 ബുധനാഴ്ചയാണ് ജീവനക്കാർ ജോലി പുനരാരംഭിക്കേണ്ടത്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമപ്രകാരം മൂന്ന് ദിവസമാണ് പെരുന്നാള്‍ അവധി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ക്യുസിബിയുടെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടെയും (ക്യുഎഫ്എംഎ) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുടേയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറാണ് തീരുമാനിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker