അന്തർദേശീയംഖത്തർ

ലോകമെമ്പാടുമുള്ള ജല-ശുചിത്വ പദ്ധതികൾക്കായി വലിയ തുക ചിലവഴിച്ച് ഖത്തർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകമെമ്പാടുമുള്ള 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഖത്തർ ചാരിറ്റിയുടെ [ക്യുസി] ജല-ശുചിത്വ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ചുവെന്ന് സംഘടന അറിയിച്ചു. 2016 മുതൽ 2021 വരെ സംഘടന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ അഞ്ഞൂറു ദശലക്ഷം റിയാൽ മൂല്യം വരുന്ന 56,000 ത്തിലധികം പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ട്.

നിരവധി ലോകമേഖലകളിലെ വരൾച്ചയെയും മരുഭൂമീകരണത്തെയും നേരിടാൻ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകളിലൊന്നായ ഖത്തർ ചാരിറ്റി ഉപരിതലത്തിലും ആഴത്തിലുമുള്ള കിണർ നിർമാണം, ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുക, മലിനജല സൗകര്യങ്ങൾ നിർമ്മിക്കുക, ശൃംഖലകൾ സജ്ജമാക്കുക, ജല-ശുചിത്വ സൗകര്യങ്ങൾ പരിപാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണു നടത്തുന്നത്.

ഈ വർഷം മാത്രം ബംഗ്ലാദേശ്, നൈജീരിയ, കൊസോവോ, സെനഗൽ, കെനിയ, ഐവറി കോസ്റ്റ്, അൽബേനിയ, സൊമാലിയ, ടോഗോ, മാലി, ചാഡ്, പലസ്തീൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ പതിനായിരത്തോളം പദ്ധതികൾ സംഘടന നടപ്പാക്കി. മൊത്തം 101 ദശലക്ഷം റിയാൽ ചെലവു വന്ന ഈ പദ്ധതിയിൽ നിന്ന് 6 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ വർഷം പ്രയോജനം ലഭിച്ചുവെന്ന് സംഘടന വെളിപ്പെടുത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker