അപ്ഡേറ്റ്സ്ഖത്തർ
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് കെട്ടിടത്തിനു ചുറ്റുമുള്ള തെരുവുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു
വടക്കൻ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി അൽ ടാർഫ സ്ട്രീറ്റിലെ വാദി അൽ ബനാറ്റ് ഏരിയയിലെ എംഐഐയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് കെട്ടിടത്തിനു ചുറ്റുമുള്ള തെരുവുകളുടെയും ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ലൈനുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.
നിലവിലുള്ള റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത ഉയർത്തുന്നതിനുമുള്ള അഷ്ഗലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ. ഖത്തറിലെ ദേശീയ സാമ്പത്തിക വികസനവും സാമൂഹിക വളർച്ചാ ആവശ്യങ്ങളും നേരിടാൻ വിവിധ പ്രദേശങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റികളുടെ സേവനങ്ങൾ നവീകരിക്കുന്നുണ്ട്.
Construction of streets completed around General Directorate of Passports building#Qatar https://t.co/sdsigyymkR
— The Peninsula Qatar (@PeninsulaQatar) March 25, 2021