ഖത്തർ
അഞ്ഞൂറു കിലോയിലധികം ലഹരിമരുന്ന് ഖത്തറിലേക്കു കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
ഖത്തറിലേക്കു വൻതോതിൽ തംബാക്ക് (ചവക്കുന്ന പുകയില) കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ഇലക്ട്രിക്കൽ വയർ കോയിൽ ഷിപ്മെന്റിന്റെ ഉള്ളിൽ നിന്നാണ് 570 കിലോഗ്രാം തംബാക്ക് കസ്റ്റംസ് കണ്ടെടുത്തത്.
അനധികൃത വസ്തുക്കൾ രാജ്യത്തേക്കു കടത്തുന്നതിനെതിരെ അതോറിറ്റി ഒരിക്കൽ കൂടി മുന്നറിയിപ്പു നൽകി. മികച്ച പരിശീലനവും നൂതന ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്.
#Qatar customs foil attempt to smuggle tambakuhttps://t.co/z0BIOI4ME3
— The Peninsula Qatar (@PeninsulaQatar) June 14, 2021