അന്തർദേശീയംഖത്തർ

അബു സമ്റ അതിർത്തി വഴി കടന്നു പോയ വാഹനങ്ങളുടെ കണക്കു പുറത്തു വിട്ട് ഖത്തർ കസ്റ്റംസ്

അതിർത്തി വീണ്ടും തുറന്ന് മൂന്ന് ദിവസമായപ്പോൾ  930 വാഹനങ്ങൾ ഖത്തർ സംസ്ഥാനത്തിനും സൗദി അറേബ്യയ്ക്കുമിടയിലുള്ള അബു സാമ്ര അതിർത്തി കടന്നതായി ഖത്തർ കസ്റ്റംസ് അറിയിച്ചു.

ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിലെ ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റ കണക്കനുസരിച്ച് 835 വാഹനങ്ങൾ രാജ്യത്തു നിന്നും അതിർത്തി വഴി പുറത്തേക്കു പോയപ്പോൾ 95 വാഹനങ്ങളാണ്  ഖത്തറിലേക്കു പ്രവേശിച്ചത്.

കൊവിഡ് പകർച്ചവ്യാധി കാരണം, അബു സമ്ര അതിർത്തിയിലെത്തുന്നവർ അതതു രാജ്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker