ഖത്തർ

തൊഴിലാളികൾക്ക് ദിവസവും ഇഫ്താർ ഭക്ഷണമെത്തിച്ച് ഖത്തർ ചാരിറ്റി

റമദാൻ വ്രതം ആരംഭിച്ച സാഹചര്യത്തിൽ തൊഴിലാളികൾക്കു വേണ്ടി പുതിയ ക്യാമ്പയിൻ ആരംഭിച്ച് ഖത്തർ ചാരിറ്റി. ‘ദാനത്തിലൂടെ ഹൃദയത്തെ ശാന്തമാക്കുക’ എന്ന വാചകമുയർത്തി തൊഴിലാളികൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഇഫ്താർ ഭക്ഷണമെത്തിക്കുന്ന ക്യാമ്പയ്നാണ് ഖത്തർ ചാരിറ്റി ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പയ്നിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്നവരുൾപ്പെടെ ദിനംപ്രതി 12000 പേർക്കാണ് ഇഫ്താർ ഭക്ഷണം ഖത്തർ ചാരിറ്റി എത്തിക്കുന്നത്. എല്ലാ ദിവസവും ഈ പദ്ധതി നടത്തുക വഴി 213300 തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. നാൽപത്തിരണ്ടു ലക്ഷത്തിലധികം ഖത്തർ റിയാലാണ് പദ്ധതിക്കു ചിലവു പ്രതീക്ഷിക്കുന്നത്.

അല്‍ വക്ര, അല്‍ ഖോര്‍, ദോഹ, ഉം സലാല്‍ അലി, ഉം സലാല്‍ മുഹമ്മദ്, അല്‍ റുവൈസ്, ഗുവൈരിയ, അല്‍ ആസാബ് സമുച്ചയം, അല്‍ ഹിലാല്‍, എയര്‍പോര്‍ട്ട് ഏരിയ, അല്‍ ഗറഫ, ഫരീജ് അബ്ദുല്‍ അസീസ്, അല്‍ ഘനേം, ഐന്‍ ഖാലിദ്, അല്‍ റയ്യാന്‍, അല്‍ സലയ, മുയിതര്‍, ഉം ലഖ്ബ, അല്‍ ജുമൈലിയ, അല്‍ ഖത്തര്‍ തുടങ്ങിയ രാജ്യത്തെ 20 സ്ഥലങ്ങളിലാണ് നിലവിൽ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തിട്ടുള്ളത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker