ആരോഗ്യംഖത്തർ

സുരക്ഷാക്രമീകരണങ്ങൾ പാലിക്കാത്തവർ ഖത്തറിൽ തലവേദനയാകുന്നു, ഒരാഴ്ചക്കിടെ ആയിരത്തിലധികം പേർക്കെതിരെ നടപടി

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ഇന്ന് 146 പേരെ പ്രൊസിക്യൂഷൻ നടപടികൾക്കു വിധേയമാക്കിയതോടെ ഒരാഴ്ചക്കിടെ ഖത്തറിൽ സുരക്ഷാനിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നടപടി നേരിട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു. കുടുംബാഗങ്ങളല്ലെങ്കിൽ കാറിനുള്ളിൽ പരമാവധി നാലു പേരെ മാത്രമേ പാടൂവെന്ന നിയമം പാലിക്കാത്തതിനു പത്തു പേരും ഇന്നു നടപടികൾ നേരിട്ടു.

ഖത്തറിൽ കൊവിഡിനെ പൂർണമായും തുടച്ചു നീക്കാൻ ജനങ്ങൾ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അധികാരികൾ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്. മുൻകരുതലുകൾ പാലിക്കാത്തത് കൊവിഡിനെ ഫലപ്രദമായി തടയുന്നതിന് ആരോഗ്യ അധികാരികൾക്കു വെല്ലുവിളിയുമുയർത്തുന്നു.

സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിനെ തുടർന്ന് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 964 പേരും വാഹനങ്ങളിലെ പരമാവധി എത്തണം പാലിക്കാത്തതിനു 48 പേരുമാണ് ഇതുവരെ നടപടികൾ നേരിട്ടത്. ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഒരിക്കൽ കൂടി അധികാരികൾ ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker