ആരോഗ്യംഖത്തർ

കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെങ്കിലും ഖത്തറിനു ശുഭപ്രതീക്ഷയെന്ന് ഡോ. ഹമദ് അൽ റുമൈഹി

യോഗ്യരായ ജനസംഖ്യയുടെ 80 മുതൽ 90 ശതമാനത്തിനു വരെ കുത്തിവയ്പ്പ് നടത്തിയാൽ ഖത്തറിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. ഖത്തറിലെ കൊവിഡ് വാക്സിനേഷൻ സ്ഥിതിവിവരക്കണക്കുകൾ ശുഭാപ്തിവിശ്വാസമുണ്ടാക്കുന്നതാണെന്നും അദ്ദേഹം തുർക്കിയിലെ അൻഡാലോ ഏജൻസിയോട് പറഞ്ഞു.

എന്നാൽ രാജ്യം ഇതുവരെ പാൻഡെമിക്കിന്റെ രണ്ടാമത്തെ തരംഗത്തെ മറികടന്നിട്ടില്ലാത്തതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ 45 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. മൊത്തം 2.7 ദശലക്ഷം ആളുകളിൽ 600,000 പേർക്കാണ് വാക്സിൻ ലഭിച്ചിരിക്കുന്നത്.

വാക്സിനേഷൻ പ്രോഗ്രാം നിലവിൽ വളരെയധികം വേഗതയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച 35ലധികം വ്യത്യസ്ത വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ 180,000 ഡോസ് വാക്സിനുകൾ നൽകിയെന്ന് ഡോ. റുമൈഹി പറഞ്ഞു. “60 വയസ്സിനു മുകളിലുള്ള ഭൂരിഭാഗം ആളുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. കാരണം ഇവർക്ക് വൈറസ് മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.”

60 വയസ്സിനു മുകളിലുള്ള 86 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു, 77 ശതമാനം പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ദിവസേന കണ്ടെത്തുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുകയാണെന്നും ഡോ. റുമൈഹി പറഞ്ഞു.

നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതൽ നിയന്ത്രണങ്ങളും വാക്സിനേഷൻ പ്രോഗ്രാം അതിവേഗം നടപ്പാക്കലുമാണ് കേസുകളുടെ എണ്ണം കുറയാൻ കാരണമെന്ന് റൂമൈഹി പറയുന്നു. അതേസമയം ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker