ഖത്തർ

ലോകകപ്പിനുള്ള അൽ ജനൗബ് സ്റ്റേഡിയം ശീതീകരിക്കാൻ ഇരുപതിനായിരം ടണിന്റെ ഡിസി പ്ലാന്റ് സ്ഥാപിച്ചു

ഡിസ്ട്രിക്ട് കൂളിംഗ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനെ (കഹ്‌റാമ) പ്രതിനിധീകരിച്ച് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഹമ്മദിയും നിരവധി എഞ്ചിനീയർമാരും അൽ ജനൗബ് സ്റ്റേഡിയത്തിലെ ഡിസ്ട്രിക്ട് കൂളിംഗ് (ഡിസി) പ്ലാന്റ് ഇന്നലെ സന്ദർശിച്ചു. പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഡിസ്ട്രിക്ട് കൂളിംഗ് പ്ലാന്റ് സ്റ്റേഡിയം ശീതീകരിക്കുന്നതിനുള്ള കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്.

20,000 ടൺ ശീതീകരണ ശേഷിയുള്ള ഒരു സെൻട്രൽ കൂളിംഗ് പ്ലാന്റിലൂടെ സ്റ്റേഡിയം മുഴുവൻ തണുപ്പിക്കുന്ന ഡിസ്ട്രിക്ട് കൂളിംഗ് സാങ്കേതികവിദ്യയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്നത്. ഇത് ഫാൻ സ്റ്റാൻഡുകൾക്കും സ്റ്റേഡിയത്തിനും ആവശ്യമായ താപനില നൽകാൻ സഹായിക്കുന്നു.

40% വൈദ്യുതി ഉപഭോഗവും 98% കുടിവെള്ള ഉപഭോഗവും ലാഭിക്കുന്ന കാര്യക്ഷമമായ പരിസ്ഥിതി സൗഹൃദ, ഊർജ്ജ സംരക്ഷണ സംവിധാനമാണ് സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്നത്. ശീതീകരണ ശേഷി കൂടുതലുള്ളതു കൊണ്ടു തന്നെ സ്റ്റേഡിയത്തിലെയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും താപനിലയെ ഇതു കൃത്യമായി നിലനിർത്തുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker