ഖത്തർ

സൽവ കൊമേഴ്സ്യൽ സ്ട്രീറ്റിൽ പരിശോധന ക്യാമ്പെയ്നുമായി വാണിജ്യ, വ്യവസായ മന്ത്രാലയം

നിയമലംഘനങ്ങളുടെ വ്യാപനം പരിമിതപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പൊതു, സ്വകാര്യ സ്വത്തുക്കൾ കൈയേറ്റം നടത്തുന്നതു പരിശോധിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അൽ റയ്യാൻ മുനിസിപ്പാലിറ്റി പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഒരു പരിശോധന കാമ്പയിൻ നടത്തി.

സാൽ‌വ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ രണ്ട് ദിവസം നീണ്ടുനിന്ന ഈ കാമ്പെയ്നിൽ പരസ്യ ലൈസൻസുകളുടെ ലംഘനം, ഗവൺമെന്റ് ഇടങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുക, സ്ക്വയറുകൾ കൈവശപ്പെടുത്തൽ, പെർമിറ്റ് ഇല്ലാതെ കെട്ടിടം നിർമ്മിക്കൽ തുടങ്ങി 249 ലംഘനങ്ങൾ റെക്കോർഡു ചെയ്തു.

വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും കെട്ടിട അനുമതികൾ പ്രാബല്യത്തിൽ വരുന്നതിനുമുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ വ്യാപാരികളോടും കടയുടമകളോടും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതുവരെ ക്യാമ്പെയ്ൻ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker