അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലേക്കു മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശവുമായി ഹുകൂമി

കോവിഡ് 19 കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്കുള്ള എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ഇപ്പോൾ 30 ദിവസത്തേക്കു കൂടി നീട്ടാം. നീട്ടുന്ന തീയതി മുതൽ 30 ദിവസത്തേക്ക് റീ എൻട്രി പെർമിറ്റ് സാധുവായിരിക്കും.

റീ എൻട്രി പെർമിറ്റിനു വേണ്ടി അപേക്ഷിക്കേണ്ട ഖത്തർ പോർട്ടൽ വഴിതന്നെ പെർമിറ്റ് പുതുക്കാൻ കഴിയും. ഇഷ്യു ചെയ്ത തീയതി മുതൽ 30 ദിവസത്തേക്ക് സാധുവായ പെർമിറ്റാണ് വീണ്ടും മുപ്പതു ദിവസത്തേക്കു പുതുക്കാമെന്ന് ഹുകൂമി അറിയിച്ചത്.

കാലഹരണപ്പെട്ട റീ എൻട്രി പെർമിറ്റുകൾ കൈവശമുള്ളവർ അപേക്ഷ സമർപ്പിച്ചാൽ ആ തീയതി മുതൽ 30 ദിവസത്തേക്ക് അവരുടെ പെർമിറ്റിന്റെ സാധുത നീട്ടാൻ കഴിയുമെന്ന് ട്വിറ്റർ അക്കൗണ്ടിൽ ഹുകൂമി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker