ആരോഗ്യംഖത്തർ

പ്രൈമറി സ്കൂൾ, കിൻഡഗാർഡൻ സ്റ്റാഫുകൾക്കു ഫ്ലൂ വാക്സിനേഷൻ നൽകാനുള്ള ക്യാമ്പെയ്ൻ ആരംഭിച്ചു

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രൈമറി സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും അഡ്മിനിസ്ട്രേറ്റീവ്, എഡ്യൂക്കേഷൻ സ്റ്റാഫുകൾക്കായി സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമാണിത്.

എല്ലാ ടാർഗെറ്റ് ഗ്രൂപ്പുകൾക്കും സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് കേഡർമാർക്ക് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം പി‌എച്ച്‌സി‌സി മൊബൈൽ ടീമുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും.

ഈ വർഷം ഇൻഫ്ലുവൻസ വാക്സിനേഷൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും കുത്തിവയ്പ് നൽകുന്ന മൊബൈൽ ടീമുകളുടെ പ്രവർത്തനം സുഗമമാക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപനം നടത്തിയിട്ടുണ്ടെന്ന് പിഎച്ച്സിസി അറിയിച്ചു.

സ്കൂളുകളിലെ വാക്സിനേഷൻ കാമ്പെയ്‌നിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തില്ല. സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരായ വാക്‌സിൻ 27 ആരോഗ്യ കേന്ദ്രങ്ങൾ വഴി അവർക്കു സ്വീകരിക്കാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker