ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് പരിശോധനാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം

പൊതുജനാരോഗ്യ മന്ത്രാലയം കൊവിഡ് പരിശോധനാ പ്രോട്ടോക്കോൾ അപ്ഡേറ്റ് ചെയ്യുകയും സ്വകാര്യ മേഖലയിലെ ഹെൽത്ത് സെന്ററുകളിൽ ആന്റിബോഡി, ആന്റിജൻ പരിശോധനകൾ കൂടി നടത്താൻ കഴിയുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അംഗീകൃത സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മൂന്ന് കൊവിഡ് പരിശോധനകൾ ഇപ്പോൾ ലഭ്യമാണ്:

റാപിഡ് ആന്റിജൻ ടെസ്റ്റിംഗ്

– വ്യക്തിയിൽ കൊവിഡ് വൈറസ് ആന്റിജനുകൾ കണ്ടെത്തുന്നതിനു വേഗതയേറിയതും പരിമിതമായ രീതിയിൽ കൃത്യതയുള്ള സ്ക്രീനിംഗ് പരിശോധന വാഗ്ദാനം ചെയ്യുന്നു.
– ക്ലിനിക്കുകളിൽ ഹാജരാകുന്ന ശ്വാസകോശ ലക്ഷണങ്ങളുള്ള രോഗികൾക്കും ചെറിയ നടപടിക്രമങ്ങൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും മുൻപ് പരിശോധന നടത്താം.
– വ്യക്തിയുടെ മൂക്കിലെ സ്രവങ്ങളിൽ നിന്നും എടുത്തു നടത്തുന്ന പരിശോധന 15 മിനിറ്റിനുള്ളിൽ ലഭ്യമാകും.

ആന്റിബോഡി പരിശോധന (റാപിഡ്, ആന്റി-എൻ, ആന്റി-എസ് പരിശോധനകൾ)

– മുൻപുണ്ടായ അണുബാധയുടെ അല്ലെങ്കിൽ വാക്സിനേഷന്റെ ഭാഗമായി കൊവിഡിനെതിരെ പ്രതിരോധശേഷി വന്നതിനെക്കുറിച്ചു വ്യക്തത വരുത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
– ഈ പരിശോധനകൾ സ്വകാര്യ ക്ലിനിക്കുകളിലെ നഴ്സുമാർ, ഫിസിഷ്യൻമാർ, അല്ലെങ്കിൽ മറ്റ് ആരോഗ്യ സംരക്ഷണ ദാതാക്കൾ എന്നിവർക്ക് ചെയ്യാൻ കഴിയും.
– വ്യക്തിയിൽ നിന്ന് ഒരു രക്തത്തുള്ളി എടുത്തു നടത്തുന്ന പരിശോധനഫലം സാധാരണ 15 മിനിറ്റിനുള്ളിൽ ലഭ്യമാണ്.

പോൾ മെറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന

– ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉൾപ്പെടെ പോലുള്ള കൊവിഡ് അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളുടെ പരിശോധനയ്ക്കായി.
– തുടക്കത്തിൽ തന്നെ അണുബാധ കണ്ടെത്താനും രോഗികളെ വീണ്ടെടുക്കുന്ന സമയത്തു പലപ്പോഴും കാണപ്പെടുന്ന നീണ്ടുനിൽക്കുന്ന ഷെഡിംഗ് ഘട്ടത്തിലും വൈറസ് കണ്ടെത്താനാകും.
– നിലവിൽ, യാത്രയ്ക്ക് മുമ്പും, പ്രധാന ആശുപത്രി നടപടിക്രമങ്ങൾക്ക് മുമ്പും, പിസിആർ പരിശോധന ആവശ്യമാണ്.
– കൊവിഡ് അണുബാധ നിർണ്ണയിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ടെസ്റ്റായി പിസിആർ പരിശോധന കണക്കാക്കപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker