അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

പകർച്ചപ്പനിക്കെതിരായി നാളെ മുതൽ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകും

പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) എന്നിവർ സംയുക്തമായി നടത്തുന്ന ദേശീയ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ ഇന്ന് ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ ആരംഭിച്ചു.

ആറ് മാസത്തിന് മുകളിലുള്ള എല്ലാവർക്കും സുരക്ഷിതമായ വാക്സിൻ നാളെ പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ 40ലധികം വരുന്ന സ്വകാര്യ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ സൗജന്യമായി ലഭിക്കും. 2021 മാർച്ച് വരെ നടക്കുന്ന ഈ സീസണിലെ പ്രചാരണത്തിൽ 500,000ത്തിലധികം പേർക്കാണ് വാക്സിനേഷൻ നൽകുക.

കോവിഡ് 19, ഇൻഫ്ലുവൻസ എന്നിവയ്ക്ക് ഒരേ ലക്ഷണങ്ങളുണ്ടെന്നും ഇവ രണ്ടും ഒരുമിച്ചു ബാധിക്കുന്നത് കടുത്ത സങ്കീർണതകൾക്ക് കാരണമാകുമെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ മേധാവിയായ ഡോ. അൽ ഖാൽ പറഞ്ഞു

ഇൻഫ്ലുവൻസയ്ക്ക് കൂടുതൽ ഫലപ്രദമായ വാക്സിൻ ഉണ്ടെന്നും എന്നാൽ കോവിഡ് -19 അതില്ലെന്നും അതിനാൽ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker