ആരോഗ്യംഖത്തർ

ഇത്തവണ ഈദ് ആഘോഷങ്ങളിൽ വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാകണമെന്ന് ഡോ. അൽ ഖാൽ

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം ഉയർന്ന തോതിലായതു കൊണ്ട് ഈദ് ഉൽ ഫിത്ർ ആഘോഷങ്ങളിൽ ഇത്തവണ എല്ലാവരും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ. ഈദ് ഉൽ ഫിത്ർ നാളുകളിൽ എല്ലാവരും ജാഗ്രത തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ തന്നെ ആഘോഷം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“കുടുംബത്തിലുള്ള എല്ലാവരോടും കൂടി ഒത്തു ചേരുകയും സുഹൃത്തുകളുമായി കൂടിച്ചേരുകയും ചെയ്യുന്ന ദിവസമാണ് ഈദ് ഉൽ ഫിത്ർ. എന്നാൽ ഇത്തവണ അതിൽ നിന്നും മാറ്റം വരുത്തി വീടുകൾക്കുള്ളിൽ തന്നെ ആഘോഷം സംഘടിപ്പിക്കണം. അത്യാവശ്യങ്ങൾക്കു മാത്രം പുറത്തു പോകാനും സുരക്ഷാ മുൻകരുതലുകൾ എടുക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.” അദ്ദേഹം പറഞ്ഞു.

കുടുംബ സന്ദർശനങ്ങളിൽ നിയന്ത്രണങ്ങൾ വരുത്താൻ ആളുകൾ തയ്യാറാകാത്തത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവു വരുത്തിയത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതു പരിഗണിച്ച് ഈദ് ദിവസങ്ങളിൽ ബന്ധുക്കളെ സന്ദർശിക്കുന്നത് ഒഴിവാക്കി ഫോണിലൂടെയോ മറ്റു സാങ്കേതിക വിദ്യകളുടെ സഹായത്തോടെയോ ആശംസകൾ അറിയിച്ചാൽ മതിയെന്നാണ് ഡോ. അൽ ഖാൽ പറയുന്നത്.

രാജ്യത്ത് വൈറസിൽ നിന്നും മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നത് പ്രതീക്ഷ പകരുന്ന സംഭവമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രോഗികളിൽ കൂടുതൽ പേർക്കും നേരിയ രോഗലക്ഷണം മാത്രമേയുള്ളുവെന്നും രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും 25 മുതൽ 34 വയസു പ്രായമുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker