അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തർ കൊവിഡ് വാക്സിൻ ലോകത്താദ്യം ലഭിക്കുന്ന രാജ്യമായിരിക്കുമെന്ന് റിപ്പോർട്ട്

ആദ്യമായി കൊവിഡ് വാക്സിൻ ലഭിക്കുന്ന ലോകരാഷ്ട്രങ്ങളിലൊന്ന് ഖത്തർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ. കൊവിഡിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ അവരുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ നടന്ന പരീക്ഷണങ്ങളിൽ തങ്ങളുടെ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നു മോഡേണ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. അംഗീകാരം ലഭിച്ചാൽ വാക്സിൻ ലഭിക്കുന്നതിനുള്ള കരാർ മുൻപു തന്നെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ഖത്തർ ഒപ്പു വെച്ചിട്ടുണ്ട്.

അമേരിക്കക്കും യൂറോപ്പിലെ ചില സമ്പന്ന രാഷ്ട്രങ്ങളിലേക്കും ഇതു പോലെ വാക്സിൻ എത്തിക്കാൻ മോഡേണക്കു കരാറുണ്ട്. അതേസമയം ഭാഗികമായി കരാറുള്ള രാജ്യങ്ങൾ അതു പൂർത്തിയാക്കണമെന്ന നിർദ്ദേശവും ഫാർമസ്യൂട്ടിക്കൽ കമ്പനി നൽകി.

ഖത്തറിനു പുറമേ കാനഡ, ജപ്പാൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കു മോഡേണയുമായി കരാറുണ്ട്. ബയോഎൻടെക് എന്ന കമ്പനിയുമായും വാക്സിൻ ലഭ്യതക്കു വേണ്ടി ഖത്തർ കരാറിലെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker